ഉറക്കത്തില്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ഇളയമകളെ അച്ഛന്‍ പീഡിപ്പിക്കുന്നത്…; പിന്നാലെ മൂത്തമകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

വര്‍ഷങ്ങളായി മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാണുകയും. അച്ഛനെ കൈയ്യോടെ പിടികൂടുകയും ആയിരുന്നു. ഹൈദരാബാദിലെ ദണ്ടിഗലില്‍ ആണ് സംഭവം. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി മൂത്ത മകളും രംഗത്ത് എത്തി. പിതാവ് ഒരുവര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മൂത്തപെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ഇയാള്‍ ഇളയ പെണ്‍കുട്ടിയെ ജനുവരി മുതലാണ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. രണ്ട് പെണ്‍കുട്ടികളും മാതാപിതാക്കളും ഒരു മുറിയിലാണ് കിടന്നുറങ്ങാറ്. അര്‍ധരാത്രി ഭാര്യ ഉറങ്ങിയ ശേഷം ഇയാള്‍ മൂത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണ് പതിവ്. വെള്ളിയാഴ്ച രാത്രി യുവതി രാത്രി ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ പിതാവ് ഇളയമകളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറയുന്നു.

അഞ്ചാം ക്ലാസിലാണ് ഇളയമകള്‍ പഠിക്കുന്നത്. മൂത്തപെണ്‍കുട്ടി മാനസികമായ തകര്‍ന്ന നിലയിലാണ്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ തന്നെയും ഇളയമകളെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

pathram:
Related Post
Leave a Comment