രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ലീഡ്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ലീഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 242 റണ്‍സിന് പുറത്തായെങ്കിലും മറുപടി ബാറ്റിങ്ങില്‍ കിവീസിന് 235 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയിട്ടും പിടിച്ചു നില്‍ക്കാനാകാതെ കിവീസ് തകരുകയായിരുന്നു. 122 പന്തുകളില്‍നിന്ന് 52 റണ്‍സെടുത്ത ടോം ലാതമാണ് ടോപ് സ്‌കോറര്‍. വാലറ്റത്ത് പേസ് ബോളര്‍ കൈല്‍ ജാമീസണ്‍ 63 പന്തില്‍ 49 റണ്‍സെടുത്തു ശ്രദ്ധേയ പ്രകടനം നടത്തി.

ടോം ബ്ലണ്ടല്‍ (77 പന്തില്‍ 30), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (എട്ട് പന്തില്‍ മൂന്ന്), റോസ് ടെയ്!ലര്‍ (37 പന്തില്‍ 15), ഹെന്റി നിക്കോള്‍സ് (27 പന്തില്‍ 14), ബി.ജെ. വാട്!ലിങ് (പൂജ്യം), കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം (44 പന്തില്‍ 26), ടിം സൗത്തി (പൂജ്യം), നെയ്ല്‍ വാഗ്!നര്‍ (41 പന്തില്‍ 21), ട്രെന്റ് ബോള്‍ട്ട് (രണ്ട് പന്തില്‍ ഒന്ന്) എന്നിങ്ങനെയാണു മറ്റു കിവീസ് താരങ്ങളുടെ പ്രകടനങ്ങള്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുമ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്യ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 3 ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധ സെഞ്ചുറി നേടിയിട്ടും 63 ഓവറില്‍ 242നു എല്ലാവരും പുറത്തായി. കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന കൈല്‍ ജയ്മിസനാണ് 45 റണ്‍സിന് 5 വിക്കറ്റെടുത്ത് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍ പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54), ഹനുമ വിഹാരി (55) എന്നിവരാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്‍കിയത്. ക്യാപ്റ്റന്‍ വിരാട് കോലി (3) വീണ്ടും പരാജയപ്പെട്ടു. രഹാനയും അഗര്‍വാളും 7 റണ്‍സ് വീതമെടുത്ത് മടങ്ങി. പൂജാരയും വിഹാരിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്കു നയിക്കുമെന്ന നിലയില്‍ ചായയ്ക്കു തൊട്ടു മുന്‍പ് വിഹാരി പുറത്തായതോടെ ഇന്ത്യ തകര്‍ന്നു. അവസാന 5 വിക്കറ്റുകള്‍ 48 റണ്‍സിനിടെ വീണു. അതില്‍ 26 റണ്‍സ് അവസാന വിക്കറ്റില്‍ ഷമിയും(16) ബുമ്രയും (10) ചേര്‍ന്നു നേടിയത്.

പിച്ചല്ല, ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അമിതാവേശമാണ് അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസിനു കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഉച്ചഭക്ഷണത്തിനു തൊട്ടു മുന്‍പ് ഷായും ചായയ്ക്കു തൊട്ടു മുന്‍പ് വിഹാരിയും പുറത്തായത് ഉദാഹരണം. രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷന്‍ ഇരു ടീമിനും നിര്‍ണായകമാകും. ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാകുന്ന പിച്ചില്‍ കിവീസിനെ ഒതുക്കാനായാലേ ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: പൃഥ്വി ഷാ സി ലാതം ബി ജയ്മിസന്‍ 54, മായങ്ക് അഗര്‍വാള്‍ എല്‍ബി ബോള്‍ട്ട് 7, ചേതേശ്വര്‍ പൂജാര സി ലാതം ബി ജയ്മിസന്‍ 54, വിരാട് കോലി എല്‍ബി സൗത്തി 3, അജിങ്ക്യ രഹാന സി ടെയ്!ലര്‍ ബി സൗത്തി 7, ഹനുമ വിഹാരി സി വാട്!ലിങ് ബി വാഗ്!നര്‍ 55, ഋഷഭ് പന്ത് ബി ജയ്മിസന്‍ 12, രവീന്ദ്ര ജഡേജ സി ബോള്‍ട്ട് ബി ജയ്മിസന്‍ 9, ഉമേഷ് യാദവ് സി വാട്!ലിങ് ബി ജയ്മിസന്‍ 0, മുഹമ്മദ് ഷമി ബി ബോള്‍ട്ട് 16, ജസ്പ്രീത് ബുമ്ര 10*, എക്‌സ്ട്രാസ് 15, ആകെ 242.

pathram:
Leave a Comment