കൃഷ്ണനെ അപമാനിച്ച ആൾക്കാണോ ഭക്തരുടെ പണം കൊണ്ടുള്ള അവാർഡ് നൽകുന്നതെന്ന് ഹൈക്കോടതി..!! പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകുന്നതിന് സ്‌റ്റേ

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം പ്രഖ്യാപിച്ചത്. അമ്പതിനായിരത്തൊന്ന് രൂപയാണ് അവാർഡ് തുക. എന്നാല് പ്രഭാവർമ്മയ്ക്ക്‌ അവാർഡ് നൽകു ന്നതിനുള്ള നീക്കത്തിന് തിരിച്ചടി ആയിരിക്കുന്നു.

പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെ തു. ഗുരുവായൂർ ദേവസ്വം ബോർഡാണ് അവാർഡ് നൽകുന്നത്. ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് സ്റ്റേ. അവാർ ഡിന് അർഹമായ ‘ശ്യാമമാധവം’ എന്ന കൃതി കൃഷ്ണനെ ആക്ഷേപിക്കുന്നു എന്ന ഹർജിയിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. പൂന്താനം അവാർഡ് നൽകേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആൾക്കാണോയെന്ന് കോടതി ചോദിച്ചു. അവാർഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.

കൃഷ്ണനെ കുറ്റാരോപിതനായ കാണുന്ന ഒരാൾക്ക് അവാർഡ് തുക നൽകുന്നത് ശരിയല്ലെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ച കോടതി ഭക്തർ നൽകുന്ന തുകയാണ് പുരസ്‌കാരത്തിനൊപ്പം നൽകുന്നതെന്നും ചൂണ്ടിക്കാട്ടി. കൃഷ്ണ ബിംബങ്ങളെ അപമാനിക്കുന്നു, അതായത് കൃഷ്ണൻ പാഞ്ചാലിയോട് രഹസ്യ കാമന പുലർത്തിയിരുന്നതായും ഭഗത് ഗീത ഉപദേശിച്ചതിൽ ഖേദിക്കുന്നു എന്നതായും കവിതയിലുണ്ടെന്ന് ആരോപിച്ചാണ് ഹർജി. ശ്രീകൃഷ്ണന്റെ ജീവിത സന്ദർഭങ്ങളെ കവിതയിൽ അപമാനിക്കുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭക്തജനങ്ങളെയും പൂന്താനത്തെയും ജ്ഞാനപ്പാനയെയും ഇതിലൂടെ അപമാനിക്കുന്നുവെന്നും ഹർജിയിലുണ്ട്. രാജേഷ് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. നാളെ രാവിലെ പത്ത് മണിക്കായിരുന്നു സംസ്‌കാരിക സമ്മേളനവും പുരസ്‌കാര വിതരണവും നടക്കേണ്ടിയിരുന്നത്. സംസ്‌കാരിക സമ്മേളനം നടത്താൻ എതിർപ്പില്ലെങ്കിലും അവാർഡിന് സ്‌റ്റേ എർപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടിസ് അയക്കും. കേസിൽ കോടതി കൂടുതൽ വാദം കേൾക്കും. കൃഷ്ണന്റെ യഥാർത്ഥ ഐതിഹ്യമല്ല കൃതിയിൽ പറയുന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധവും നടത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment