ജയലളിതയെ ഓര്‍മ്മപ്പെടുത്തി കങ്കണ

തലൈവി’ സിനിമയിലെ പുതിയ ചിത്രം പുറത്ത്. കങ്കണാ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തലൈവി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ജയലളിതയുടെ പഴയ കാല ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രം. വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറുള്ള സാരി ധരിച്ച് ഒരു നനുത്ത പുഞ്ചിരിയുമായി നില്‍ക്കുന്ന ജയലളിതയുടെ ചിത്രമാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്.

ജയലളിതയായി കങ്കണ അരങ്ങിലെത്തുന്ന സിനിമയിലെ താരത്തിന്റെ മേക്ക് ഓവര്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. അത്രയേറെ സാമ്യമാണ് ചിത്രത്തിലെ ജയയ്ക്കും കങ്കണയ്ക്കും. ചിരി പോലും ഒരുപോലെയാണ്. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് ചിത്രം പുറത്തുവിട്ടത്. പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ ജയയായി എത്തിയ കങ്കണയുടെ ആദ്യ ലുക്കിന് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ട്രോളുകള്‍ക്ക് ഇരയായ ഈ ലുക്കിന് ശേഷമാണ് പുതിയ വളരെ സാമ്യത്തോട് കൂടിയ ലുക്ക് പുറത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി പത്ത് കിലോ താരം വര്‍ധിപ്പിച്ചിരുന്നു.

pathram:
Leave a Comment