നടൻ കമലഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് ഗുരുതര പരിക്ക്. അപകടം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഇന്ത്യൻ 2 എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. അപകടസമയത്ത് കമലഹാസൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു.
സംവിധായകൻ ശങ്കറിന്റെ കാലിന് ഗുരുതരമായി പരിക്ക് ഉണ്ടായി.
ചെന്നൈ പൂനമല്ലിയിലെ ഇവിപി എസ്റ്റേറ്റിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.
150 അടി ഉയരമുള്ള ക്രെയിൻ ടെന്റിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു
Leave a Comment