ഇത്തവകഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. 2011ല്‍ ഇന്ത്യയില്‍ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്.
‘ഒരു രാജ്യത്തിന്റെ തോളിലേറി..’ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം ലോറസ് സ്‌പോര്‍ട്‌സ് അക്കാദമി അന്തിമ പട്ടികയില്‍ വോട്ടിങ്ങിനായി ഉള്‍പ്പെടുത്തിയിരുന്നു. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് സച്ചിന്‍.
ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ഫോര്‍മുല വണ്‍ െ്രെഡവര്‍ ലൂയിസ് ഹാമില്‍ട്ടന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്‌കാരം. യുഎസ് ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനാണ് വനിതാവിഭാഗത്തില്‍ പുരസ്‌കാരം. തുല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടനും അവാര്‍ഡ് പങ്കുവച്ചത്. അവാര്‍ഡിന്റെ 20 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ലോറെസ് അവാര്‍ഡ് രണ്ടു പേര്‍ക്കായി നല്‍കുന്നത്. പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും മെസ്സി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.
ടൈഗര്‍ വുഡ്‌സ് (ഗോള്‍ഫ്), എയുലിദ് കിപ്‌ചോഗ് (മാരത്തണ്‍), റാഫേല്‍ നദാല്‍ (ടെന്നിസ്), മാര്‍ക് മാര്‍ക്കേസ് (മോട്ടോ ജിപി) എന്നിവരായിരുന്നു മറ്റു ഫൈനലിസ്റ്റുകള്‍. കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരവും ലയണല്‍ മെസ്സി സ്വന്തമാക്കിയിരുന്നു. ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്ണില്‍ ആറാം വട്ടം ചാംപ്യനായത് കഴിഞ്ഞ വര്‍ഷമാണ്.
മികച്ച പാരാ അത്!ലറ്റ് – ഒക്‌സാന മാസ്‌റ്റേഴ്‌സ് (തുഴച്ചില്‍)
ന്മ ബ്രേക്ക്ത്രൂ ഓഫ് ദി ഇയര്‍ – ഈഗന്‍ ബെര്‍നല്‍ (സൈക്ലിങ്)
ന്മ ആക്ഷന്‍ സ്‌പോര്‍ട്‌സ് പഴ്‌സന്‍ – ക്ലോ കിം (സ്‌നോബോര്‍ഡര്‍)
ന്മ എക്‌സപ്ഷനല്‍ അച്ചീവ്‌മെന്റ് – സ്പാനിഷ് ബാസ്‌കറ്റ്‌ബോള്‍ ടീം
ന്മ മികച്ച തിരിച്ചുവരവ് – സോഫിയ ഫ്‌ലോര്‍ഷ് (കാര്‍ റേസിങ്)
Leave a Comment