ഇന്ത്യയിലേക്ക് കൊറോണ ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യത

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട് ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനത്തിലാണ് വിവരം.

രോഗം ബാധിച്ച പ്രദേശത്ത് നിന്ന് യാത്ര ചെയ്യുന്ന രോഗബാധിതരുടെ ശതമാനമാനവുമായി കണക്കാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയുടേത് 0.219 ശതമാനമാണെന്ന് പഠനത്തിൽ പറയുന്നു. പട്ടികയിൽ 17–ാം സ്ഥാനത്താണ് ഇന്ത്യ. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 0.066%, മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ 0.034%, കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ 0.020% എന്നിങ്ങിനെയാണ് ‘ഇറക്കുമതി’ അപകടസാധ്യത. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവയാണ് മറ്റു വിമാനത്താവളങ്ങൾ.

എയർ ട്രാവൽ പാസഞ്ചർ നമ്പറുകൾ വിശകലനം ചെയ്യുന്നതിലൂടെ വൈറസ് മറ്റു പ്രദേശങ്ങളിലേക്കു പടരുന്നതിന് എത്രത്തോളം സാധ്യതയുണ്ടെന്നു കണക്കാക്കാം. ഇത് അളവു പ്രവചിക്കാനുള്ള ഒരു ഉപകരണമല്ല. പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും നയനിർമാതാക്കളും ഒരു അവബോധം വികസിപ്പിക്കേണ്ടതുണ്ട്. ഈ വൈറസ് അജ്ഞാതമായ ഒന്നാണ്. ഒരു അവബോധം വികസിപ്പിക്കാൻ ഈ കണക്കുകൾ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കുമുള്ള ഓൺലൈൻ വീസ കഴിഞ്ഞയാഴ്ച ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിലവിൽ രാജ്യമെമ്പാടും രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം എയർ ഇന്ത്യ 600 ഓളം ഇന്ത്യക്കാരെ വുഹാനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇവരെ മനേസറിനെ സൈനിക ക്യംപിലേക്ക് മാറ്റി.

Pathram online news key words: India Among 20 Countries Likely To Import Coronavirus, Says German Study

pathram desk 2:
Related Post
Leave a Comment