ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് എട്ട്ു വിക്കറ്റ് നഷ്ടമായി. 45 ഓവറില്‍ 220 റണ്‍സിനിടയിലാണ് ഏഴു വിക്കറ്റ് പോയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 41 റണ്‍സെടുത്ത നിക്കോള്‍സിനെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് ക്രീസിലെത്തിയ ബ്ലന്‍ഡലിനൊപ്പം ചേര്‍ന്ന് ഗപ്റ്റില്‍ 49 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 25 പന്തില്‍ 22 റണ്‍സെടുത്ത ബ്ലന്‍ഡലിനെ പുറത്താക്കി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചു. അടുത്ത ഗപ്റ്റിലിന്റെ വിക്കറ്റായിരുന്നു. 79 പന്തില്‍ 79 റണ്‍സെടുത്ത ഗപ്റ്റില്‍ റണ്‍ഔട്ടായി. എട്ടു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.
രണ്ടു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം നവദീപ് സയ്‌നി ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലാണ് കളിക്കുന്നത്.
ന്യൂസീലന്‍ഡ് നിരയിലും രണ്ട് മാറ്റമുണ്ട്. സാന്റ്‌നര്‍ക്ക് പകരം ചാപ്മാനും സോധിക്ക് പകരം ജമെയ്‌സണും ടീമില്‍ ഇടം നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജമെയ്‌സണ്‍ന്റെ അരങ്ങേറ്റ മത്സരമാണിത്.
മൂന്നു ഏകദിനങ്ങളുള്ള പരമ്പരയില്‍ കിവീസ് 10ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവില്‍ കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഈ ഏകദിനം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. മൂന്നാം ഏകദിനം ചൊവ്വാഴ്ച്ച നടക്കും.
Leave a Comment