ഒരു സെഞ്ചുറി, രണ്ട് അർധസെഞ്ചുറി; രണ്ട് സെഞ്ചുറി കൂട്ടുകെട്ട്, രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ട്. എല്ലാറ്റിനുമൊടുവിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ഇന്ത്യ ഉയർത്തിയത് 348 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെയും ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിൽ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച കേദാർ ജാദവിന്റെ കാമിയോ കൂടി ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ 350ന് അടുത്തെത്തിയത്. ജാദവ് 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു.
അയ്യർ 107 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 102 റൺസെടുത്തു. കോലി 63 പന്തിൽ ആറു ഫോറുകൾ സഹിതം 51 റൺസെടുത്ത് പുറത്തായപ്പോൾ, രാഹുൽ 64 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 88 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ, 41 പന്തിൽ നാലു സിക്സുകളുടെ അകമ്പടിയോടെയാണ് രാഹുൽ ഏഴാം ഏകദിന അർധസെഞ്ചുറി കുറിച്ചത്. 61 പന്തിൽ ആറു ഫോറുകൾ സഹിതമാണ് കോലിയുടെ 58–ാം ഏകദിന അർധസെഞ്ചുറി.ന്യൂസീലൻഡിനായി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ 85 റൺസ് വഴങ്ങി.

Leave a Comment