വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടൊവിനോ അവഹേളിച്ചതെന്ന് അന്‍വര്‍ സാദത്ത് ഫേസ്ബുക്കില്‍ കുറിച്ചു. അവിടെ ടൊവിനോ എന്ത് പറഞ്ഞു എന്നല്ല, കൂവിയിട്ടുണ്ടെങ്കി കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നതെനന്നും അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു.

ഇത് നോക്കി നിന്ന സബ് കളക്ടര്‍ അത് തടയേണ്ടത് ആയിരുന്നു. അല്ലാതെ അത് ആസ്വദിക്കുകയല്ല വേണ്ടിയിരുന്നത്. ഒരാളെ പരസ്യമായി അവഹേളിച്ചപ്പോള്‍ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ഈ വിഷയത്തില്‍ ടൊവിനോ പരസ്യമായി മാപ്പ് പറയണമെന്നും കളക്ടര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്‍വര്‍ സാദത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത് ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കി കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ പ്രധാന നടന്‍മാര്‍ ഉള്‍പ്പെടെ പല കലാകാരന്മാര്‍ക്കും ഇത് പോലെ കൂവല്‍ കിട്ടിയ സന്ദര്‍ഭം ഉണ്ടായിട്ടുണ്ട് അവരൊന്നും ജനങ്ങളോട് ഈ സമീപനം അല്ല എടുത്തത്.

ടോവിനോ തന്റെ സീനിയറും ജൂനിയറും ആയ സഹ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ മനസ്സിലാകും. ഇത് നോക്കി നിന്ന സബ് കളക്ടര്‍ അത് തടയേണ്ടത് ആയിരുന്നു അല്ലാതെ അത് ആസ്വദിക്കുകയല്ല വേണ്ടിയിരുന്നത്. ഒരാളെ പരസ്യമായി അവഹേളിച്ചപ്പോള്‍ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ക്യാമ്പസ്സില്‍ ചെന്നപ്പോള്‍ രണ്ട് കുട്ടികള്‍ എന്നെ കൂവിയപ്പോള്‍ നിങ്ങള്‍ എന്നെ കൂവിക്കൊളൂ ഞാന്‍ പറഞ്ഞ കാര്യത്തില്‍ മാറ്റമില്ല എന്ന തക്കതായ മറുപടിയാണ് ഞാന്‍ കൊടുത്തത് ടോവിനോ കാട്ടിയ ഈ സമീപനം ഞാന്‍ എടുത്തില്ല ആയതിനാല്‍ ടോവിനോ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. കളക്ടര്‍ക്കെതിരെ ഗവണ്മെന്റ് ഉചിതമായ നടപടി സ്വീകരിക്കണം.

pathram:
Leave a Comment