കോട്ടയം- ചെങ്ങന്നൂര്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകള്‍ റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ കൊല്ലം കോട്ടയം, കോട്ടയം കൊല്ലം, എറണാകുളംകൊല്ലം, കൊല്ലംഎറണാകുളം, കോട്ടയം വഴിയുള്ള എറണാകുളംകായംകുളം, കായംകുളംഎറണാകുളം എന്നിവയാണ് ഉള്ളത്.

വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: നാഗര്‍കോവില്‍മംഗളൂരു പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, കന്യാകുമാരി മുംബൈ എക്‌സ്പ്രസ്, തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, കന്യാകുമാരിെബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ മെയില്‍, കൊച്ചുവേളി ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ് എന്നിവ കായംകുളം ജങ്ഷനില്‍നിന്നു ആലപ്പുഴവഴി തിരിച്ചുവിടും.

ഈ ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്‌റ്റേഷനുകളില്‍ ശനിയാഴ്ച രണ്ടുമിനിറ്റ് വീതം താത്കാലിക സ്‌റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 35 മിനിറ്റും നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍ ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ പിടിച്ചിടും.

pathram:
Leave a Comment