കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചു; സോഷ്യല്‍ മീഡിയ നിരോധനം തുടരുന്നു

ശ്രീനഗര്‍: അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ചമുതല്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് 2ജി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു.

എന്നാല്‍, ജമ്മുകശ്മീര്‍ ഭരണകൂടം അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണവ. സാമൂഹികമാധ്യമങ്ങള്‍ക്കുള്ള വിലക്കും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിനുള്ള പൂര്‍ണ വിലക്കും തുടരും.

ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരേ ജനുവരി പത്തിന് സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

pathram:
Leave a Comment