മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പിതാവ് വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇയാള്‍ക്ക് 47 വയസുണ്ട്.

കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കില്‍ ഇവര്‍ക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും. പോക്സോ കേസുകളില്‍ ഇരയെ തിരിച്ചറിയാന്‍ പാടില്ലെന്ന നിയമം ഉള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

pathram:
Related Post
Leave a Comment