ജെഎന്‍യുവിലെ മുഖം മൂടി അക്രമികളെ തിരിച്ചറിഞ്ഞു

ജെഎന്‍യുവിലെ മുഖം മൂടി അക്രമികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഒരു വനിത ഉള്‍പ്പടെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ആക്രമത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കുന്ന ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലെ ചില അംഗങ്ങളുടെ നമ്പറുകള്‍ അക്രമ സമയത്ത് കാമ്പസില്‍ സജീവമായിരുന്നുവെന്നും സൈബര്‍സെല്‍ കണ്ടെത്തി.

സംഭവത്തില്‍ വിസിക്ക് വീഴ്ച്ച സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആക്രമ നടക്കുമ്പോള്‍ കാമ്പസിനകത്ത് പൊലീസിന് കയറാന്‍ അനുമതി നല്‍കിയത് 4 മണിക്കൂര്‍ വൈകിയെന്നും അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്ത ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലെ അംഗങ്ങളുമായി ബന്ധപ്പെട്ട തെളിവുകളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. അക്രമികള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. അക്രമം നടക്കുന്നതിന് മുമ്പ് കാമ്പസിലെത്തിയ വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. അതേസമയം, ഫീസ് വര്‍ധനവ് പിന്‍വലിക്കുക വിസിയെ മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും.

pathram:
Leave a Comment