ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് www.okih.org കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ നടക്കുന്ന അസന്‍ഡ് 2020-ന്റെ വേദിയിലാണ് പ്രകാശനം നടന്നത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, കമ്പനി വൈസ് ചെയര്‍മാന്‍ ഒ.വി. മുസ്തഫ, എംഡി ഡോ. ബാജു ജോര്‍ജ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വികസനത്തിന് ആഗോള ആശയം എന്ന വീക്ഷണത്തോടെ സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്കും അതിലൂടെ അവര്‍ക്ക് ന്യായമായ ലാഭവും ഉറപ്പുവരുത്താനായി പ്രഥമ ലോക കേരള സഭയിലാണ് കമ്പനി രൂപീകരണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് കമ്പനി രൂപീകരിച്ചത്.

ഫോട്ടോ ക്യാപ്ഷന്‍- ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നു. മന്ത്രി ഇ.പി. ജയരാജന്‍, കമ്പനി എംഡി ഡോ. ബാജു ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ഒ.വി. മുസ്തഫ, എം.എ. യൂസഫലി, രവി പിള്ള, വി.കെ. മാത്യൂസ്, സാബു എം. ജേക്കബ് തുടങ്ങിയവര്‍ സമീപം.

pathram desk 2:
Related Post
Leave a Comment