സ്വര്‍ണ വിലയില്‍ കുറവ്

സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 30,400 രൂപയായിരുന്നു വില.

ഈ മാസം ആദ്യവാരം സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 30,200 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, യുഎസ്- ഇറാന്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ വന്‍തോതില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,561 ഡോളറായി താഴ്ന്നിരുന്നു. ലാഭം വര്‍ധിപ്പിക്കാനായി വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് ആഗോളവിപണിയിടിവിന് കാരണമായത്.

pathram:
Related Post
Leave a Comment