സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങി. സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 11ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും. എല്ലായിടത്തും അധിക വാര്‍ഡുകളുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു. പുതിയ വാര്‍ഡുകളില്‍ പുതിയ വീട്ടുനമ്പരായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പറഞ്ഞു.

വാര്‍ഡ് പുനര്‍ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷന്‍ കടന്നിട്ടില്ല. പുനര്‍ വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ ഏകദേശ ധാരണയായി.

വാര്‍ഡ് പുനര്‍ വിഭജനത്തിന് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ നടപടി തുടങ്ങണം, വോട്ടര്‍ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകള്‍ ഇനിയും ബാക്കിയാണ്. അധിക വാര്‍ഡുകള്‍ ഇക്കുറിയുണ്ടാകും. പുതിയ വാര്‍ഡുകളിലെ വീടുകള്‍ക്ക് പുതിയ വീട്ടു നമ്പരായിരിക്കും. 2011 ലെ സെന്‍സസ് അടിസ്ഥാനത്തിലാകും വാര്‍ഡ് പുനര്‍ വിഭജനമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment