ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.1.46 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്.13750 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും.
70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്.

ബാക്കിയുള്ള മൂന്ന് സീറ്റിൽ ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും ആം ആദ്മി പാർട്ടിയും ഇതിനോടം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

pathram desk 2:
Related Post
Leave a Comment