മോദിക്ക് വധഭീഷണി; അമിത്ഷായെയും ലക്ഷ്യമിട്ട് ജയ്‌ഷേ മുഹമ്മദ്; നാളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ എജന്‍സികള്‍ ഡല്‍ഹി പൊലീസിനും എസ്പിജിക്കുമാണ് ഇത് സമ്പന്ധിച്ച വിവരം കൈമാറിയത്.

അതേസമയം ഡല്‍ഹിയും, ബിഹാറും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഡല്‍ഹിയിലെ പതിനാലായിരത്തോളം അനധിക്യത കോളനികള്‍ കേന്ദ്രസര്‍ക്കാര്‍ നിയമം മൂലം ക്രമവത്ക്കരിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ രാം ലീല മൈതാനത്ത് നടക്കുക. പ്രധാനമന്ത്രി ഉള്‍പ്പടെ പ്രമുഖ മന്ത്രിമാര്‍ ഉള്‍പ്പടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ജെയ്ഷേ മുഹമ്മദ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ലക്ഷ്യമിടുന്നു എന്നാണ് സന്ദേശം. ഈ സാഹചര്യത്തില്‍ ഇരു നേതാക്കള്‍ക്കുമുള്ള സുരക്ഷ കര്‍ശനമാക്കി. അതേസമയം ഡല്‍ഹിയും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദിന് സമ്മിശ്ര പ്രതികരണം ലഭിച്ചു.

ദര്‍ബന്‍ക അടക്കമുള്ള മേഖലകളില്‍ ബന്ദനുകൂലികളും പൊലിസും എറ്റുമുട്ടി. ഡല്‍ഹിയില്‍ ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ബിം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഗൂഡാലോചന ഉള്‍പ്പടെ ഉള്ള കുറ്റങ്ങളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ജാമിയമിലിയ യൂണിവഴ്സിറ്റിയില്‍ ഇന്നും വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേഭഗതി നിയമത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി. കോളജ് ഗേറ്റിന് മുന്നിലായിരുന്നു ധര്‍ണ്ണ.

pathram:
Related Post
Leave a Comment