പൗരത്വ നിയമ ഭേഭഗതി: പുതിയ നീക്കവുമായി ബിജെപി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേഭഗതിക്കെതിരായ സമരങ്ങള്‍ക്ക് എതിരെ ബദല്‍ പ്രചരണ പരിപാടികളുമായി ബിജെപി രംഗത്ത്. ഇപ്പോള്‍ നടക്കുന്നത് രാജ്യ വിരുദ്ധ ചിന്തകള്‍ പ്രചരിപ്പി്ക്കുന്ന സമരമാണെന്നും ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നും ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഉന്നത നേത്യയോഗം വിലയിരുത്തി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബിഹാറില്‍ പ്രഖ്യാപിച്ച ബന്ദും ഡല്‍ഹിയില്‍ അടക്കം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും പൗരത്വ വിരൂദ്ധ നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായപ്രക്ഷോഭങ്ങള്‍ക്കുള്ള ബിജെപിയുടെ മറുപടി’സമ്പര്‍ക്ക് അഭിയാന്‍’ ഉടന്‍ നടപ്പിലാക്കും.അടുത്ത10ദിവസത്തിനുള്ളില്‍രാജ്യത്തെവീടുകള്‍ കയറിജനങ്ങളെബോധവത്ക്കരിക്കാനാണ് പദ്ധതി. തിരുവനന്തപുരവും കോഴിക്കോടും പാലക്കാടും ഉള്‍പ്പടെരാജ്യത്തെ തെരഞ്ഞെടുത്ത250കേന്ദ്രങ്ങളില്‍മുതിര്‍ന്ന നേതാക്കള്‍ വാര്‍ത്താസമ്മേളനവും നടത്തും. മുതിര്‍ന്ന നേതാക്കളുടെയും ഭാരവാഹികളുടെയും നേത്യയോഗത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയംപൗരത്വ നിയമ ഭേദഗതിക്കെതിരേ ശനിയാഴ്ച ബിഹാറില്‍ നടന്ന ബന്ദ് പൂര്‍ണമായിരുന്നു. ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ മിക്കയിടത്തും ഗതാഗതം തടസപ്പെട്ടു.സംസ്ഥാനത്ത് ഉടനീളംആര്‍ജെഡി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍അക്രമാസക്തമായി. വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരേ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. രാജ്യതലസ്ഥനമായഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍സമാധാനപരമായിരുന്നു. ജാമിയ മിലിയ ക്യാമ്പസിന് പുറത്ത് ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം ജാമിയക്ക് സമീപത്തേക്ക്‌സ്ത്രീകള്‍ അടക്കംനിരവധി പേരാണ്പ്രതിഷേധ ധര്‍ണയ്ക്ക്‌സംഘടിച്ചെത്തിയത്.ഡല്‍ഹിയിലെയുപിഭവന് മുന്നില്‍ പ്രതിഷേധിച്ച അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളെ പൊലീസ്അറസ്റ്റ് ചെയ്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment