ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം

ബെംഗളൂരു: ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം. രാജ്യത്ത് ദിനം പ്രതി ഉള്ളി വില കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഇന്ന് ഉള്ളി വില 200 രൂപവരെ എത്തി. ഇതിനിടെയാണ് ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടായത്. ബെലഗാവി നഗരത്തിലെ നെഹ്റു നഗറിലെ ഹോട്ടലിലാണ് സംഭവം.

ഉള്ളി നല്‍കാത്തത് ചോദ്യം ചെയ്ത യുവാക്കളെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായാണ് പരാതി.
ബിരിയാണിക്കൊപ്പം യുവാക്കള്‍ ഉള്ളി ആവശ്യപ്പെട്ടപ്പോള്‍ വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ , ഇതില്‍ രോഷം പൂണ്ട യുവാക്കള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെയാണ് ജീവനക്കാര്‍ ഇവരെ കയ്യേറ്റം ചെയ്തത്. ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

pathram:
Related Post
Leave a Comment