കിടിലന്‍ ആക്ഷനുമായി തൃഷ…രാംഗിയുടെ ടീസര്‍ പുറത്ത്

തൃഷ നായികയാകുന്ന പുതിയ ചിത്രം രാംഗിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് രാംഗി എത്തുന്നത്.
എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തൃഷയ്ക്ക് ആക്ഷന്‍ രംഗങ്ങളുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സി സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

pathram:
Related Post
Leave a Comment