വോട്ടിങ് മെഷീനില്‍ എന്ത് തട്ടിപ്പും നടത്താമെന്ന് സമ്മതിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് സമ്മതിച്ച് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ. വോട്ടിംഗ് മെഷീനില്‍ എന്ത് കൃത്രിമവും നടത്താന്‍ സാധിക്കുമെന്നും പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് ഇങ്ങനെയാണ് വിജയിച്ചതെന്ന് സംശയിക്കുന്നതായും ഇതിനെതിരെ തിരെഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

ബംഗാളിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. കൈവശം ഉണ്ടായിരുന്ന ഒരു സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് ബി.ജെ.പി നേതാവ് വെളിപ്പെടുത്തിയത്.

തിഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തൃണമുല്‍ കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

pathram:
Related Post
Leave a Comment