ബ്ലാക്ക് ഫ്രൈഡേ ഇന്ത്യയിലും; വമ്പന്‍ ഓഫര്‍ക്കാലം

ബ്രിട്ടണ്‍, അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ഇന്ത്യയിലും. ആമസോണ്‍, മിന്ത്ര ഉള്‍പ്പെടെ എട്ട് ഇ കോമേഴ്സ് വെബ്സൈറ്റുകളിലാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍. ഇത് പ്രമാണിച്ച് വമ്പിച്ച ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങള്‍ തുടങ്ങി വിവിധയിനം ഉല്‍പ്പനങ്ങള്‍ക്കാന് ഓഫറുകള്‍ നല്‍കുന്നത്.

താങ്ക്സ് ഗിവിങ് ഡേയ്ക്ക് ശേഷം വരുന്ന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. യുഎസില്‍ ക്രിസ്തുമസ്സ് ഷോപ്പിങ്ങിന് തുടക്കം കുറിക്കുന്ന ദിനമാണിത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ കച്ചവടക്കാരുടെ മത്സരം പരിധിവിട്ട് ട്രാഫിക് അപകടങ്ങള്‍ക്കും മറ്റും കാരണമാകാറുണ്ട്. അങ്ങനെയാണ് ബ്ലാക്ക് ഫ്രൈഡേ എന്ന പേര് വന്നത്.

ബ്ലാക്ക് ഫ്രൈഡേക്ക് ശേഷം വരുന്ന ദിവസമായ സൈബര്‍ മണ്‍ഡേയും വ്യാപാരികള്‍ക്ക് കൊയ്ത്തുദിനമാണ്. രാജ്യാന്തര ബ്രാന്‍ഡുകള്‍ക്ക് ഈ ദിവസങ്ങളില്‍ 60 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ സോജോസ്, ട്രിബിറ്റ്, എക്കോവാക്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളാണ് ആമസോണ്‍ അണിനിരത്തിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം വിലക്കിഴവുണ്ട്. ആമസോണ്‍ കൂടാതെ ഷീഇന്‍ ഡോട്ട് ഇന്‍, നിക്കാ, മിന്ത്രാ, ലുലു ആന്റ് സ്‌കൈ തുടങ്ങിയ പ്രമുഖ വെബ്സൈറ്റുകളിലും വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment