ബ്രസീല്‍ – അര്‍ജന്റീനെ മത്സരം; മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍

ബ്രസീലിനെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീന മുന്നില്‍. 13-ാം മിനിറ്റില്‍ ക്യപ്റ്റന്‍ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസ്സന്‍ തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെവന്നു, ഗോളാക്കുകയും ചെയ്തു. 10-ാം മനിറ്റില്‍ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാല്‍റ്റി. എന്നാല്‍ ഗാബ്രിയേല്‍ ജീസസ് അത് പുറത്തേക്കടിച്ചു.

റിയാദിലെ കിങ് സൗദ് സ്റ്റേഡിയത്തിലാണ് മത്സരം. വിലക്കിന് ശേഷം മെസ്സി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. നിലവില്‍ മത്സരത്തിന്റെ പകുതി സമയം പിന്നിട്ടിരിക്കുകയാണ്.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ വിജയികളായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ഇറങ്ങിയത്. അവസാനം കളിച്ച നാല് സൗഹൃദമത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഫലം.

pathram:
Related Post
Leave a Comment