കൊലപാതകം ചെയ്ത ശേഷം ജോളി ഷാജുവിന് അയച്ച സന്ദേശം…

ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് മൊഴി. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടേതാണ് ഈ വെളിപ്പെടുത്തല്‍. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നെന്ന മൊഴിയും ജോളി നല്‍കിയതായാണ് വിവരം.

സിലിയുടെ മരണശേഷം ജോളി ഷാജുവിന്റെ ഫോണിലേക്ക് മരണവിവരം അറിയിച്ചുകൊണ്ട് സന്ദേശം അയച്ചിരുന്നു ‘എവരിതിങ് ക്ലിയര്‍’എന്നതായിരുന്നു സന്ദേശം.

അന്വേഷണസംഘം വൈകാതെ ഷാജുവിനെ ചോദ്യം ചെയ്തേക്കും. ഷാജുവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായാണ് സൂചന. റോയി മരിച്ചശേഷം ജോളി ഷാജുവുമായി അടുക്കാന്‍ ശ്രമിച്ചത് സിലി മനസ്സിലാക്കിയിരുന്നു. ഇടയ്ക്കിടെ പുലിക്കയത്തെ വീട്ടിലേക്ക് ജോളി എത്തിയതും ഷാജുവുമായി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചതുമാണ് സംശയത്തിന് ഇടയാക്കിയത്. ഇതേച്ചൊല്ലി ഇടയ്ക്ക് കലഹവുമുണ്ടായി. സിലിയെ ഒഴിവാക്കാന്‍ ജോളി തീരുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്. സിലിയുമായുള്ള സൗഹൃദം ശക്തമാക്കിക്കൊണ്ടുതന്നെയാണ് ജോളി കരുക്കള്‍ നീക്കിയത്.

pathram:
Related Post
Leave a Comment