ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി ഓപ്പണ്‍ ചെയ്ത നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തില്‍ പുറത്ത്. മൂന്നാം ദിനം രണ്ടാം ഓവറില്‍ വെര്‍നോണ്‍ ഫീലന്‍ഡറുടെ പന്തില്‍ ക്ലാസന്‍ പിടിച്ചാണ് ഹിറ്റ്മാന്‍ പുറത്തായത്.
സെപ്റ്റംബര്‍ 12ന് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമിനെ മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ് പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മ്മ ഓപ്പണറാവുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് മുന്നോടിയായി പരിശീലനത്തിന് ലഭിച്ച സുവര്‍ണാവസരമാണ് രോഹിത്ത് പാഴാക്കിയത്. രണ്ട് പന്തുകള്‍ മാത്രമാണ് രോഹിത്തിന് നേരിടാനായത്.
മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍. 13 റണ്‍സെടുത്ത അഭിമന്യൂ ഈശ്വരനാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. പേസര്‍ കാഗിസോ റബാഡയ്ക്കാണ് വിക്കറ്റ്.
നാല് വിക്കറ്റിന് 199 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 279-6 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ നായകന്‍ ഏയ്ഡന്‍ മാര്‍ക്രമും(100 റിട്ടയേര്‍ഡ് ഹര്‍ട്ട്) അര്‍ധ സെഞ്ചുറിയുമായി തെമ്പ ബാവുമയുമാണ്(87) ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. വെര്‍നോണ്‍ ഫിലാന്‍ഡര്‍ 48ഉം സുബൈര്‍ ഹംസ 22 റണ്‍സും നേടി. ധര്‍മ്മേന്ദ്ര സിംഗ് ജഡേജ മൂന്നും ഉമേഷ് യാദവും ഇഷാന്‍ പോരെലും ഓരോ വിക്കറ്റും നേടി.
Leave a Comment