ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് ടീമില്‍ മാറ്റം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ മാറ്റം വരുത്തി. ഓള്‍ റൗണ്ടര്‍ കീമോ പോളിനെ ടീമില്‍ ഉള്‍പ്പെടുത്തി. കണങ്കാലിനേറ്റ പരിക്ക് കാരണം താരത്തിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിഗ്വല്‍ കമ്മിന്‍സിന് പകരം കീമോ പോള്‍ വിന്‍ഡീസ് ജേഴ്സി അണിയും. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് 318 റണ്‍സിന് പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 20 ഓവര്‍ എറിഞ്ഞ മിഗ്വല്‍സിന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. 69 റണ്‍സ് വിട്ടുനല്‍കുകയും ചെയ്തു. ഒന്നാം വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡോര്‍വിച്ച് പൂര്‍ണമായും ഫിറ്റല്ലാത്തതിനാല്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഷായ് ഹോപ്പാണ് വിക്കറ്റ് കീപ്പര്‍. ബാക്ക് വിക്കറ്റ് കീപ്പറായി ജഹ്മര്‍ ഹാമില്‍ട്ടണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രൂക്സ്, ജോണ്‍ ക്യാംപെല്‍, റോസ്റ്റണ്‍ ചേസ്, , റകീം കോണ്‍വല്‍, ജഹ്മര്‍ ഹാമില്‍ട്ടണ്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ഷായ് ഹോപ്പ്, ഷാനോന്‍ ഗബ്രിയേല്‍, കീമോ പോള്‍, കെമര്‍ റോച്ച്.

pathram:
Related Post
Leave a Comment