മൈക്ക് ഹെസന്‍ കിംഗ്‌സ് ഇലവന്‍ വിട്ടു

ഹൈദരാബാദ്: ഐപിഎല്‍ ടീം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മൈക്ക് ഹെസന്‍ . പഞ്ചാബ് ടീമിനൊപ്പം ഉണ്ടായിരുന്ന സമയം ആസ്വദിച്ചെന്നും അധികം വൈകാതെ ടീമിന് കിരീടം നേടാനാകുമെന്നും ഹെസന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ ചുമതലയേറ്റെടുത്ത ഹെസന് കീഴില്‍ കിംഗ്‌സ് ഇലവന്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഹെസനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. 2012നും 2018നും ഇടയില്‍ ന്യൂസിലന്‍ഡ് പരിശീലകനായിരുന്നു ഹെസന്‍. 2015ല്‍ ന്യുസീലന്‍ഡ് ലോകകപ്പ് ഫൈനലിലെത്തിയതാണ് പ്രധാന നേട്ടം.

pathram:
Related Post
Leave a Comment