ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കും; വഫാ ഫിറോസിനെതിരേയും കേസെടുത്തു, ലൈസന്‍സും റദ്ദാക്കും

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തതിന് പിന്നാലെ കൂട്ടുകാരി വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്.

ഐ.പി.സി 184, 188 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വഫ ഫിറോസിനെ ജാമ്യത്തില്‍ വിട്ടു.

അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുള്‍പ്പടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നടപടികള്‍ സ്വീകരിക്കും. അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരിക്കുകയുമുണ്ടായി. അപകടം നടന്നയുടന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്.

അതേ സമയം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യും. ആ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.

ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ല. അതോടൊപ്പം മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വഫയുടെയും ശ്രീറാം വെങ്കിട്ടരാമന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം.

അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരിക്കുകയുമുണ്ടായി.

pathram:
Related Post
Leave a Comment