ഇന്ത്യ- വിന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഫ്‌ലോറിഡ: ലോകകപ്പിന് ശേഷം കോഹ് ലിപ്പട വീണ്ടും മത്സര ചൂടിലേയ്ക്ക്. ഇന്ത്യ- വിന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് ഫ്‌ലോറിഡയില്‍ തുടക്കമാവും. രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഏകദിന ലോകകപ്പ് തോല്‍വി മറക്കാനും നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മി അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് ഇന്ത്യയിറങ്ങുന്നത്.
രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണറായി തിരിച്ചെത്തും. പിന്നാലെ കോലിയും കെ എല്‍ രാഹുലും ബാറ്റേന്തും. അഞ്ചാം സ്ഥാനത്തിനായി മനീഷ് പാണ്ഡേയും ശ്രേയസ് അയ്യരും മത്സരിക്കും. വിക്കറ്റിന് പിന്നില്‍ ധോണിയുടെ പകരക്കാരനായ ഋഷഭ് പന്തിനും മികവ് തെളിയിക്കണം. സ്പിന്നര്‍ രാഹുല്‍ ചഹറും പേസര്‍ നവദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.
ട്വന്റി20യില്‍ അപകടകാരികളാണ് വിന്‍ഡീസ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ പരുക്കേറ്റ് പിന്‍മാറിയത് വിന്‍ഡീസിന് തിരിച്ചടിയാവും. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുനില്‍ നരെയ്ന്‍ തിരിച്ചെത്തും. എവിന്‍ ലൂയിസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് എന്നിവരും അപകടകാരികളാണ്. ഷെല്‍ഡണ്‍ കോട്രലും ഒഷെയ്ന്‍ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും.

pathram:
Related Post
Leave a Comment