സുരേഷ് ഗോപിക്കൊപ്പം ദുൽഖർ അഭിനയിക്കും , ഒപ്പം നസ്രിയയും

ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിലൂടെ ആക്ഷൻ ഹീറോയും എംപിയുമായ സുരേഷ് ഗോപി വമ്പൻ തിരിച്ചുവരവിനു ഒരുങ്ങുകയാണ്. രാഷ്ട്രീയ തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടു കൊണ്ടാണ് സിനിമയിൽ സജീവമാകാൻ സുരേഷ് ഗോപി തയ്യാറെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രീയ നടി ശോഭന നായികയായി തിരിച്ചുവരുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.

കൂടാതെ ഒരിടവേളയ്ക്കുശേഷം നസ്രിയയും ഈ സിനിമയുടെ ഭാഗമാകും. സെപ്റ്റംബറിലാണ് സിനിമയിലെ ഷൂട്ടിങ് ആരംഭിക്കുക. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ട്.മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുക. ദുൽഖറിന്റെ രണ്ടാമത്തെ നിർമാണ ചിത്രമായിരിക്കും ഇത്. താരം ആദ്യമായി നിർമാതാവ് ആകുന്ന ചിത്രത്തിന്റെ പേര് ‘അശോകന്റെ ആദ്യ രാത്രി’ എന്നാണ്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ നടൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാവും ‘അശോകന്റെ ആദ്യ രാത്രി’. സംവിധായകനും പുതുമുഖമാണ്.

ഈ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുകയില്ലെന്ന് നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ താരം അതിഥി വേഷം ചെയ്തേക്കും എന്ന വാർത്തകൾ സ്ഥിതീകരിക്കുന്ന റിപ്പോർട്ടുകൾ ആണ് പുതുതായി പുറത്ത് വരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇനി സിനിമയിൽ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

pathram:
Related Post
Leave a Comment