ടിക് ടോക് ഇന്ത്യയില്‍ 60 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തു

ഇന്ത്യയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ചടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ടിക് ടോക്ക് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.

രാജ്യത്ത് ടിക് ടോക്കിന്റെ വളര്‍ച്ച അതിവേഗത്തിലാണ്. ടിക്ക് ടോക്കിന് ഇന്ത്യയില്‍ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്ന് ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാന്‍സ് ടെക്‌നോളജി കമ്പനി പറഞ്ഞു.

സ്വദേശി ജാഗരണ്‍ മഞ്ച് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ടിക്ക് ടോക്ക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്. ആര്‍എസ്എസിന്റെ പോഷക സംഘടനയാണ് സ്വദേശി ജാഗരണ്‍ മഞ്ച്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി. ഈ ആപ്പ് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്നും ആരോപിച്ചു.

അതേസമയം, പരാതി തള്ളിയ കമ്പനി ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി.

pathram:
Related Post
Leave a Comment