വിരമിക്കുന്നതിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ല..!!!

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ധോണിയുടെ വിമരിക്കല്‍. ധോണി എപ്പോള്‍ വിരമിക്കും? വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ..? ഇങ്ങനെ പല ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ധോനി പ്രതികരിച്ചിട്ടില്ല എന്നതാണ് ബിസിസിഐയെ കുഴക്കുന്നത്.

പക്ഷേ ധോണിയുടെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പ്രതികരണവുമായി രംഗത്തെത്തി. വിരമിക്കലിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇതുപോലൊരു താരത്തിന്റെ ഭാവിയെ കുറിച്ച് ഇത്തരത്തില്‍ ചര്‍ച്ചകളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അരുണ്‍ പാണ്ഡെ വ്യക്തമാക്കി. ധോണിയുമായി പാണ്ഡെയ്ക്ക് ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്.

വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ടീം തിരഞ്ഞെടുപ്പ് ഞായറാഴ്ച്ചയാണ്. ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതോടെ ധോണിയുടെ ഭാവിയെ സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും.

സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനി ആയ റിതി സ്പോര്‍ട്സിന്റെ തലവനാണ് അരുണ്‍ പാണ്ഡെ. റിതി സ്പോര്‍ട്സില്‍ ധോണിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ധോണിയുടെ പരസ്യക്കരാറുകള്‍ അടക്കമുള്ള മാര്‍ക്കറ്റിങ് നടത്തുന്നതിനൊപ്പം ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ, ആര്‍.പി സിങ്ങ് എന്നിവരുടെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിതി സ്പോര്‍ട്സ് ആണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ധോണി വിവാദത്തില്‍ അകപ്പെടുകയും ചെയ്തു.

pathram:
Leave a Comment