ലോഡ്‌സ്: 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി. 86 റണ്‍സിനിടയിലാണ് ഇംഗ്ലണ്ട് നാല് വിക്കറ്റുകള്‍ നഷ്ടമായത്.
20 പന്തില്‍ 17 റണ്‍സെടുത്ത ജേസണ്‍ റോയിയെ മാറ്റ് ഹെന്റി വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 28 റണ്‍സിന്റെ കൂട്ടുകട്ടുണ്ടാക്കാനെ റോയിക്ക് കഴിഞ്ഞുള്ളു.
റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്നിതിനിടെ ജോ റൂട്ടിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കി. ടോം ലാഥത്തിനായിരുന്നു ക്യാച്ച്. 30 പന്തില്‍ ഏഴു റണ്‍സേ റൂട്ടിന് നേടാനായുള്ളു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയോടൊപ്പം 31 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ കിവീസ് ബൗളര്‍മാര്‍ തുടര്‍ച്ചയായ മൂന്ന് മെയ്ഡന്‍ ഓവറുകളെറിഞ്ഞു.
നിലയുറപ്പിക്കുകയായിരുന്ന ജോണി ബെയര്‍സ്‌റ്റോയെ ഫെര്‍ഗൂസണ്‍ തിരിച്ചയച്ചു. 55 പന്തില്‍ 36 റണ്‍സെടുത്ത ഇംഗ്ലീഷ് ഓപ്പണര്‍ ബൗള്‍ഡ് ആയി. 24ാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും പുറത്തായി. നീഷാമിന്റെ ആദ്യ പന്തില്‍ ഫെര്‍ഗൂസണ്‍ന്റെ മനോഹര ക്യാച്ച്. പന്ത് നിലംതൊടുന്നതിന് തൊട്ടുമുമ്പ് ഫെര്‍ഗൂസണ്‍ന്റെ കൈയിലെത്തി. 22 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു മോര്‍ഗന്റെ സമ്പാദ്യം.
Leave a Comment