മുംബൈയില്‍ കനത്ത മഴ; 19 മരണം; റോഡ്, റെയില്‍, വ്യോമഗതാഗതം സ്തംഭിച്ചു; പൊതു അവധി പ്രഖ്യാപിച്ചു

മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയില്‍ റോഡ്, റെയില്‍, വ്യോമഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ മലാഡില്‍ മതില്‍ തകര്‍ന്ന് വീണ് 13 പേരും പൂണെയില്‍ ആറ് പേരും മരിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഇവിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നതായാണ് വിവരം. മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേ അടച്ചു. നഗരത്തിലെ സബര്‍ബന്‍ ട്രെയ്നുകളും സര്‍വീസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.

pathram:
Related Post
Leave a Comment