കേരളവർമ്മ കോളേജിൽ അയ്യപ്പ സ്വാമിയെ അവഹേളിച്ച് എസ്.എഫ്.ഐ. അയ്യപ്പന്റെ ചിത്രത്തെ അവഹേളിക്കുന്ന രീതിയിൽ വരച്ച ബോർഡാണ് എസ്.എഫ്.ഐ സ്ഥാപിച്ചത്. യുവതീ പ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് എസ്.എഫ്.ഐയുടെ പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ചോരയൊഴുകുന്ന കാലുകൾക്കിടയിൽ തലകീഴായി അയ്യപ്പന്റെ ചിത്രം ചേർത്താണ് ബോർഡ്. കാലുകൾ സ്ത്രീയുടേതാണെന്ന് വ്യക്തമാകുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നത് ഒരേ വഴിയിലൂടെ എന്നു തുടങ്ങുന്ന വരികളും ബോർഡിലുണ്ട്. എസ്എഫ്ഐയുടെ ബോർഡ് മതസ്പർദ്ധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിന്‍സിപ്പാലിനും പോലീസിലും ബിജെപി പരാതി നൽകി.
ബോർഡിനെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. എബിവിപിയും ഹിന്ദു സംഘടനകളും പ്രതിഷേധമുയർത്തിയതോടെ ബോർഡ് നീക്കം ചെയ്തു. അതേസമയം സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. എല്ലാവരുടെ ദൈവങ്ങളും ദൈവദൂതന്മാരും പിറന്നത് ഒരേ വഴിയിലാണ്. ഇത്തരമൊരു ചിത്രം വരയ്ക്കാനുള്ള നട്ടെല്ല് എസ്.എഫ്.ഐക്കുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നത്.
സരസ്വതി ദേവിയെ നഗ്‌നയാക്കി ചിത്രീകരിച്ച് കഴിഞ്ഞ വര്‍ഷം എസ്എഫ്‌ഐ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും എസ്എഫ്‌ഐക്കാര്‍ക്കെതിരെ കാര്യമായ അച്ചടക്ക നടപടിയുണ്ടായിരുന്നില്ല. ഇടതുപക്ഷ പ്രവര്‍ത്തകരായ അധ്യാപകരുടെ പിന്തുണയും സിപിഎം ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണവും ഇവര്‍ക്കുണ്ട്. ഹൈന്ദവ ആചാരങ്ങളെയും ദേവീദേവന്മാരെയും അവഹേളിക്കുന്ന ബോര്‍ഡുകള്‍ നിരന്തരം പ്രദര്ശിപ്പിക്കുന്നതിലൂടെ ബോധപൂര്‍വമായ ഇടപെടലാണ് എസ്എഫ്‌ഐ നടത്തുന്നതെന്ന് വ്യക്തം.
Leave a Comment