രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ് കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ചേക്കും. ലീഗിലെ ടൊറന്റോ നാഷണല്‍സ് ടീം യുവിയെ സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് ജൂലൈ 25-ന് തുടക്കമാകും.
എന്നാല്‍ ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. വിദേശ ട്വന്റി 20 ലീഗുകളില്‍ കളിക്കാന്‍ അനുമതി തേടി യുവ്രാജ് സമര്‍പ്പിച്ച അപേക്ഷ ബി.സി.സി.ഐയുടെ പരിഗണനയിലാണ്. ബി.സി.സി.ഐയുടെ അനുമതി ലഭിച്ചാല്‍ യുവിയുടെ ബാറ്റില്‍ നിന്ന് സിക്സറുകള്‍ പിറക്കുന്നത് ഇനിയും കാണാനാകും.
നേരത്തെ യുവി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐയുടെ കീഴില്‍ കളിക്കാരനായി കഴിയുമ്പോള്‍ വാണിജ്യ ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കില്ല. ഇതോടെയാണ് യുവി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വെടിക്കെട്ട് താരമായ യുവ്രാജിനെ കളിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഏതാനും വിദേശ ലീഗുകള്‍ മുന്നോട്ട് വന്നിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ബംഗ്ലദേശ് പ്രീമിയര്‍ ലീഗില്‍ നിന്നും താരത്തിന് ഓഫറുകളുണ്ടായിരുന്നു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ വിദേശ ലീഗുകളില്‍ കളിച്ചിട്ടുണ്ട്. ഇതാണ് യുവിയും ലക്ഷ്യമിടുന്നത്.
Leave a Comment