ലണ്ടന്‍: ഇന്ത്യ-പാക് മത്സരംതകര്‍പ്പന്‍ ട്രോളുമായി ഷൊയ്ബ് അക്തര്‍. ലോകകപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങള്‍ മഴ കാരണം ഇതിനകം നഷ്ടമായി കഴിഞ്ഞു. മഴ കാരണം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പും ഇതുതന്നെ. എല്ലാവരും ഉറ്റുനോക്കുന്നത് മാഞ്ചസ്റ്ററിലേക്കാണ്. ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. മഴ പെയത് മത്സരം മുടങ്ങരുതെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. ഈ സാഹചര്യത്തിലാണ് മത്സരത്തിന് മുമ്പ് ഒരു ട്രോളുമായി മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ ഇംഗ്ലണ്ടിലെ കാലാവാസ്ഥയുമായി ബന്ധപ്പെടുത്തിയാണ് അക്തര്‍ ട്രോള്‍ ഇറക്കിയിരിക്കുന്നത്. ചിത്രത്തില്‍ ടോസിട്ട ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും മടങ്ങുന്നതാണ് കാണിക്കുന്നത്. എന്നാല്‍ വെള്ളം മൂടിക്കെട്ടിയ ഗ്രൗണ്ടില്‍ കൂടി ഇരുവരും നീന്തി കരയ്ക്ക് വരുന്നതാണ് കാണിക്കുന്നത്. പിന്നാലെ ഒരു സ്രാവ് അക്രമിക്കാന്‍ വരുന്നതും ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഞായറാഴ്ച മിക്കവാറും ഇങ്ങനെയായിരിക്കുമെന്നും അക്തര്‍ ക്യാപ്ഷനില്‍ നല്‍കിയിട്ടുണ്ട്.
ലോകകപ്പിന്റെ കാലാവസ്ഥയില്‍ ആരാധകര്‍ നിരാശയിലാണ്. പലരും റിസര്‍വ് ഡേ വേണമായിരുന്നുവെന്നും ആവശ്യപ്പെടുന്നുണ്ട്.
Leave a Comment