ലോകകപ്പ് ഇന്ത്യന്‍ ക്യാപില്‍നിന്നൊരു സന്തോഷ വാര്‍ത്ത

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവന്‍ വ്യായാമം ജിമ്മിലെത്തി വ്യായാമം പുനരാരംഭിച്ചു. ഇടതുകൈയില്‍ ബാന്‍ഡേജ് ചുറ്റി ജിമ്മിലെത്തിയ ധവാന്‍ പ്രധാനമായും അരക്കെട്ടിന് താഴെയുള്ള ശരീര ഭാഗങ്ങള്‍ക്കായുള്ള വ്യായമമുറകളാണ് പരിശീലിച്ചത്.

ഇത് തിരിച്ചടിയായോ തിരിച്ചുവരാനുള്ള അവസരമായോ കാണാന്‍ നമുക്ക് പറ്റും. പരിക്കുപറ്റിയപ്പോള്‍ എന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ധവാന്‍ ട്വിറ്ററില്‍ കുറിച്ചു. കൈയിലെ തള്ളവിരലിന് പരിക്കേറ്റ ധവാന് ലോകകപ്പിലെ മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്നാണ് കരുതുന്നത്. ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിലും ധവാന് കളിക്കാനാവില്ല.

പരിക്ക് മാറി തിരിച്ചെത്തിയാലും ധവാന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുക ബുദ്ധിമുട്ടാവുമെന്ന് ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ധവാന്റെ കരുതല്‍ താരമായി ഋഷഭ് പന്തിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ധവാന്റെ പരിക്ക് വിലയിരുത്തിയശേഷം മാത്രമെ പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കു.

pathram:
Related Post
Leave a Comment