ഉഴപ്പന്‍മാരായ പ്രവര്‍ത്തകര്‍ക്കെതിരേ പ്രിയങ്കാ ഗാന്ധി; തെരഞ്ഞെടുപ്പില്‍ തോറ്റതിന് കാരണം ഇതാണ്…

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനം കാഴ്ച വയ്ക്കാതെ ഉഴപ്പിയ പ്രവര്‍ത്തകരെ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കൊപ്പം എത്തിയ പ്രിയങ്ക റാലിക്കിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയത്.

സോണിയാ ഗാന്ധിയുടെ മണ്ഡലത്തില്‍ ഉണ്ടായ വിജയം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വോട്ടര്‍മാരുടെ ആത്മാര്‍ത്ഥത കൊണ്ടുകൂടിയാണെന്നും പ്രിയങ്ക പറഞ്ഞു.

‘പ്രത്യേകിച്ച് യാതൊന്നും തന്നെ എനിക്കിവിടെ പ്രസംഗിക്കാനില്ല. പക്ഷേ സംസാരിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് സത്യങ്ങള്‍ പറയണം. സത്യമെന്തന്നുവെച്ചാല്‍ തെരഞ്ഞെടുപ്പില്‍ നമ്മുടെ വിജയം സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ പങ്കാളിത്തവും കൊണ്ട് മാത്രമാണ് എന്നതാണ്. ആരൊക്കെ പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരൊക്കെ മാറിനിന്നു എന്നത് കണ്ടെത്തുമെന്നും പ്രിയങ്ക പറഞ്ഞു.

pathram:
Related Post
Leave a Comment