ലോകകപ്പ്: കീപ്പിങ് ഗ്ലൗസുമായിട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അവസാനം

ലണ്ടന്‍: ലോകകപ്പില്‍ ധോണിയുടെ കീപ്പിങ് ഗ്ലൗസുമായിട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അവസാനം. സൈനിക ചിഹ്നമില്ലാത്ത സാധാരണ ഗ്ലൗ അണിഞ്ഞാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ധോണി വിക്കറ്റിന് പിന്നിലെത്തിയത്. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബലിദാന്‍ ബാഡ്ജ് ആലേഖനം ചെയ്ത ഗ്ലൗവ് ധരിച്ചെത്തിയത് വിവാദമായിരുന്നു.
രാഷ്ട്രീയ സന്ദേശങ്ങള്‍ ലോകകപ്പ് വേദിയില്‍ പ്രദര്‍ശപ്പിക്കരുതെന്ന ഐസിസി ചട്ടം ലംഘിച്ചെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ, ധോണിയെ ബാഡ്ജ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്ക് കത്തയച്ചു. പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു ഐസിസി. പിന്നാലെ എല്ലാ കണ്ണും ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിലേക്ക്.
ടോസ് നേടി ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയതോടെ വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ പച്ചനിറത്തിലുള്ള സാധാരണ ഗ്ലൗവസണിഞ്ഞ്. ധോണി വിക്കറ്റിനു പിന്നിലേക്കും വിവാദം തിരശീലയ്ക്ക് പിന്നിലേക്കും.

pathram:
Leave a Comment