പെരുന്നാളിന് ഉണ്ടയില്ല..!!!

‘ഈദ് റിലീസായി തിയറ്ററുകളിലെത്താനിരുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ റിലീസ് മാറ്റി. ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ വേള്‍ഡ്‌വൈഡ് റിലീസ് ആകും ജൂണ്‍ 14. സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഉണ്ടയുടെ ആദ്യ പോസ്റ്ററും ടീസറും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’ പറയുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

pathram:
Related Post
Leave a Comment