എതിര്‍ ടീമിന് വേണ്ടി ഫീല്‍ഡ് സെറ്റ് ചെയ്ത് എം.എസ്. ധോണി

ഇന്ത്യന്‍ ടീമിന് വേണ്ടി മാത്രമല്ല എതിരാളികള്‍ക്കും ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്ത് എം എസ് ധോണി. ഇന്നലെ ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോഴാണ് ധോണി എതിരാളികള്‍ക്കായി ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്തത്.

മത്സരത്തിന്റെ നാല്‍പതാം ഓവറിലായിരുന്നു രസകരമായ സംഭവം. സാബിര്‍ റഹ്മാന്റെ പന്ത് നേരിടാനൊരുങ്ങിയ ധോണി പെട്ടെന്ന് കളി നിര്‍ത്തി ഗ്രൗണ്ടില്‍ ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗ്ഗിന് സമീപത്തായി വിഡ് വിക്കറ്റ് പൊസിഷനില്‍(മിഡ് വിക്കറ്റിന് അടുത്ത്) നില്‍ക്കുന്ന ഫീല്‍ഡറെ മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇത് അക്ഷരംപ്രതി അനുസരിച്ച സാബിര്‍ റഹ്മാന്‍ ഫീല്‍ഡറോട് ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗ് പൊസിഷനിലേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അങ്ങനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മാത്രമല്ല എതിരാളികള്‍ക്ക് ഫീല്‍ഡിംഗ് ടിപ്‌സ് നല്‍കാനും ധോണി റെഡിയാണെന്ന കാര്യമാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.

pathram:
Related Post
Leave a Comment