ഇന്ത്യന്‍ ടീമിലെ പ്രധാന ആശങ്കയ്ക്ക് വിരാമം

ഐ.പി.എല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. തോളിന് പരിക്കേറ്റ ജാദവ് കളിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.

‘കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ലഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും സംതൃപ്തരാണ്. ബുധനാഴ്ച്ച ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം കേദാര്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ജാദവ് ഉണ്ടാകും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.

കേദാര്‍ കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പതിനഞ്ചംഗ ടീമില്‍ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി. മെയ് 23-ആണ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയ്യതി.

pathram:
Leave a Comment