ഐശ്വര്യയെ അധിക്ഷേപിച്ചതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വിവേക് ഒബ്‌റോയി

നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ മീം പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ വിവേക് ഒബ്റോയി രം?ഗത്ത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്റോയി പറഞ്ഞു. ഐശ്വര്യ റായിയുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വിവേകിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി വിവേക് രം?ഗത്തെത്തിയത്.

‘മാപ്പ് പറയുന്നതിന് തനിക്കൊരു പ്രശ്‌നവുമില്ല, പക്ഷെ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പറയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയും. എന്നാല്‍ തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ല. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു’- വിവേക് പറഞ്ഞതായി വാര്‍ത്ത വിതരണ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീമാണ് ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. സല്‍മാന്‍ ഖാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും വിവേക് ഒബ്രോയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമാണ് വിവേക് പോസ്റ്റ് ചെയ്ത ട്രോളിലുള്ളത്.

pathram:
Related Post
Leave a Comment