ലോകകപ്പിന് തൊട്ടുമുന്‍പ് പാകിസ്ഥാന്‍ ടീമില്‍ പൊട്ടിത്തെറി

ലോകകപ്പ് ക്രിക്കറ്റിന് 10 ദിനം മാത്രം ശേഷിക്കെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി20 പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏകദിനത്തില്‍ 4-0ത്തിനും ടി20യില്‍ 1-0ത്തിനും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെ പാക് ക്യാംപില്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നുവെന്ന് പാക് മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു.

അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ 361, 358, 340 എന്നിങ്ങനെ സ്‌കോര്‍ ചെയ്തെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. നാലാം മത്സരത്തില്‍ പാക്കിസ്ഥാന്‍ 297ന് പുറത്താവുകയും ചെയ്തു. പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നുവെങ്കിലും ബൗളര്‍മാരും ഫീല്‍ഡിങ്ങും ശരാശരിക്കും താഴെയായിരുന്നു.

ദക്ഷിണാഫ്രിക്കകാരനായ കോച്ച് മിക്കി അര്‍തര്‍ ബൗളിങ്ങിന്റെയും ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ തീര്‍ത്തും നിരാശനാണ്. അവസാന ഏകദിനത്തിന് ശേഷം പല കോച്ചിങ് സ്റ്റാഫ് അംഗങ്ങളേയും ഒഴിവാക്കിക്കൊണ്ട് യോഗം വിളിച്ചുകൂട്ടിയെന്ന് പാക് മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. പാക് പാഷന്‍ വെബ്സൈറ്റ് എഡിറ്റര്‍ സാജ് സാദിഖ് ട്വീറ്റ് ചെയ്തു.

pathram:
Leave a Comment