ഈ ലോകകപ്പിന്റെ ഗതി നിര്‍ണയിക്കുക ഓള്‍ റൗണ്ടര്‍മാര്‍..!!! ആര് കപ്പ് ഉയര്‍ത്തുമെന്നും പ്രമുഖ ക്രിക്കറ്റ് താരം..

ലണ്ടന്‍: ലോകകപ്പ് ജേതാക്കളെ പ്രവചിച്ചുകൊണ്ട് നിരവധി പ്രിമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് എത്തുന്നു.വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ക്ലൈവ് ലോയ്ഡും പ്രവചനങ്ങളില്‍ പങ്കുചേര്‍ന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ലോയ്ഡിന്റെ പിന്തുണ. സന്തുലിതമായ ടീമാണ് എന്നതാണ് ഇംഗ്ലണ്ടിന് സാധ്യതകള്‍ നല്‍കാന്‍ ലോയ്ഡിനെ പ്രേരിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് 1975ലും 1979ലും ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ നായകനായിരുന്നു ലോയ്ഡ്.

ഓള്‍റൗണ്ടര്‍മാരാകും ലോകകപ്പിന്റെ ഗതി നിര്‍ണയിക്കുക എന്നും ലോയ്ഡ് പറയുന്നു. അഫ്ഗാന്‍ മുതല്‍ ഇംഗ്ലണ്ട് വരെ, അല്ലെങ്കില്‍ ഇന്ത്യ മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെ, എല്ലാം ടീമുകളും ലോകോത്തര ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ്. അതുകൊണ്ടാണ് താന്‍ പറയുന്നത് ഇത് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാണ് എന്ന്- ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിഹാസ നായകന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവസാന ഏകദിനം കളിച്ച ആന്ദ്രേ റസലിനെ വിന്‍ഡീസ് തിരിച്ചുവിളിച്ചത് ലോയ്ഡിന്റെ വാദങ്ങള്‍ ശരിവെക്കുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി മിന്നിത്തിളങ്ങിയതാണ് റസലിന് തുണയായത്.14 മത്സരങ്ങളില്‍ 56.66 ശരാശരിയിലും 204.18 സ്ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണിത്. 11 വിക്കറ്റുകള്‍ നേടാനും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ക്കായി.

pathram:
Related Post
Leave a Comment