പ്രധാനമന്ത്രി പദം; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും ഞാന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി. അവസരം കിട്ടിയാല്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ താഴെ ഇറക്കാന്‍ പ്രധാനമന്ത്രി പദംവരെ ഒഴിവാക്കി വിട്ട് വീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിപദത്തിന് കോണ്‍ഗ്രസ് വാശിപിടിക്കില്ലെന്ന് ഗുലാം നബി ആസാദിന്റെ വാദം എ.ഐ.സി.സി. വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും തള്ളിയിരുന്നില്ല.

pathram:
Related Post
Leave a Comment