ഡബ്ല്യൂ.സി.സിയില്‍ അംഗമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി നടി അപര്‍ണ

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി നടി അപര്‍ണ ഗോപിനാഥ്. എ.ബി.സി.ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അപര്‍ണ ഗോപിനാഥ്. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സല്‍ ഇടം നേടിയ താരം കൂടിയാണ് അപര്‍ണ. അപര്‍ണ അഭിനയിച്ച പുതിയ ചിത്രം ഒരു നക്ഷത്രമുള്ള ആകാശം ഈ ആഴ്ച റിലീസിനൊരുങ്ങവെയാണ് കാരണം വ്യക്തമാക്കുന്നത്.

‘ചെന്നൈയില്‍ താമസിക്കുന്ന ഒരാളായതിനാലാണ് താന്‍ ഡബ്യുസിസിയില്‍ അംഗമാകാത്തത് എന്നാണ് അപര്‍ണ പറയുന്നത്. കേരളത്തിലെ വനിതകള്‍ക്ക് വേണ്ടിയുള്ള സംഘടനയാണത്. താന്‍ കേരളത്തിലല്ല ചെന്നൈയിലാണ് ജീവിക്കുന്നത്. ഇവിടെ വന്ന് ജോലി ചെയ്യുന്ന ഒരാള്‍ മാത്രമാണ് . അതിനാലാണ് ഇതില്‍ അംഗമല്ലാത്തത്. വലിയ മഹത്തായ കാര്യമാണ് ഡബ്യുസിസി ചെയ്യുന്നത്. അതില്‍ അംഗമല്ലാത്തുകൊണ്ട് ഡബ്യുസിസിക്ക് എതിരാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും’ ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് സിനിമ ചെയ്യുന്നത്. ഒരേ തരത്തിലുള്ള കഥാപാത്രം വീണ്ടും വീണ്ടും ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ ഇവിടെ അംഗീകരിക്കപ്പെട്ടത് വലിയ കാര്യമാണെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.

pathram:
Related Post
Leave a Comment